തിരുവനന്തപുരം: നടന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതിയും ഉണ്ണിയുടെ അമ്മയുമായ ശാന്ത രാജന്‍ പി.ദേവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജാമ്യം അനുവദിച്ചാല്‍ അതു കേസിന്റെ ശരിയായ അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ശാന്ത ഇപ്പോഴും ഒളിവിലാണ്. മരണപ്പെട്ട പ്രിങ്കയുടെ ദേഹത്ത് 15 മുറിവുകളുണ്ടായിരുന്നു. പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതേക്കുറിച്ച് അറിയുവാന്‍ കഴിയുകയുള്ളൂയെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണി രാജന്‍ പി.ദേവിനെ നേരത്തേ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ജാമ്യം അനുവദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !