ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നടപടികള്‍ വ്യാപിപ്പിച്ച് പൊലീസ്. ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ എന്ന് അറിയപ്പെടുന്ന എബിനും ലിബിനും അറസ്റ്റിലായ സമയത്ത് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റ് ഇട്ടവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭിക്ഷണിപ്പെടുത്തിയതിനാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇത്തരത്തില്‍ ഭീഷണി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്നാണ് പൊലീസ് അറിയിച്ചു. ഈ സമയങ്ങളില്‍ പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയ സംഭവത്തില്‍ നേരത്തെ കൊല്ലത്തും ആലപ്പുഴയിലും കേസെടുത്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു വ്‌ലോഗേകര്‍മാരുടെ രണ്ട് കൂട്ടാളികള്‍ക്കെതിരെ കേസെടുത്തത്. ഇതിന് പുറമെ, എബിനും ലിബിനും കസറ്റഡിയിലിരിക്കെ കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 പേര്‍ക്ക് എതിരെയും കേസെടുത്തിരുന്നു.
തങ്ങള്‍ക്ക് എതിരെ നടക്കുന്നത് ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് എന്ന് ആരോപിച്ച് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിചില മാഫിയകളാണ് തങ്ങളെ കുടുക്കിയതിന് പിന്നില്‍ എന്നായിരുന്നു ബുധനാഴ്ച ഇ ബുള്‍ജെറ്റ് ബ്രദേഴ്‌സ് പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചത്.തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങള്‍ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട പുതിയ വീഡിയോയിലൂടെയാണ് പ്രതികരണം. വ്യക്തമായ അജണ്ടയോടെ നടത്തിയതാണിത്. ഞങ്ങളുടെ വാഹനം പിടിച്ചെടുത്ത രീതിയിലാണെങ്കില്‍ റോഡില്‍ കൂടി ഒരു ലോറിക്കോ ബസിനോ ഒന്നും ഓടാന്‍ പറ്റില്ല. ഞങ്ങളുടെ അറിവില്ലായ്മയെ പലരും ചൂഷണം ചെയ്‌തെന്നും ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പറയുന്നു. മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളെയുള്‍പ്പെട വീഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്. എളുപ്പത്തില്‍ യൂട്യൂബേഴ്‌സിന് പരസ്യവും മറ്റും ലഭിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് തങ്ങളോട് അനിഷ്ടമുണ്ടെന്ന് ഇവര്‍ ആരോപിച്ചു.
എരിതീയിലിട്ട് , ചട്ടിയിലിട്ട് വറുക്കുന്നതു പോലെ വറുത്ത് ഞങ്ങളെ എല്ലാ മാധ്യമങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങള്‍ക്കൊരു ഇന്റര്‍വ്യൂ തരാമോയെന്ന് ചോദിച്ചു വിളിക്കുകയാണ്. എവിടെയാണ് മാധ്യമ ധര്‍മ്മം എന്നു പറയുന്നത്. ഒരുത്തനെ കിട്ടിയാല്‍ കൊല്ലുകയാണ്. ഒരു കാര്യം അന്വേഷിക്കാതെ. ഒരിക്കലും ഒരു മനുഷ്യനെക്കുറിച്ച് ഒരു ഭാഗം കേട്ട് സംസാരിക്കരുത്. ഞങ്ങളെ ഉപദ്രവിക്കാന്‍ പറ്റുന്നതിന്റെ അത്രയും ഞങ്ങളെ ഉപദ്രവിച്ചു. കോടികളാണ് ആസ്തി എന്നൊക്കെ അടിക്കുകയാണ്. ഞങ്ങളെ സ്‌നേഹിക്കുന്ന കുറേപേര്‍ തലകുനിച്ച് നില്‍ക്കുകയാണ്. ഞങ്ങള്‍ പോലും പറയാതെ പലരും ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചെന്നും വീഡിയോയില്‍ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !