ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ സെര്‍വീസുകളും നിര്‍ത്തിവച്ചു. അഫ്ഗാനിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചു. വ്യോമാതിര്‍ത്തി അടച്ചതോടെ യുഎസില്‍നിന്നുള്ള എയര്‍ ഇന്‍ഡ്യ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
'കാബൂള്‍ വിമാനത്താവളത്തില്‍നിന്നു യാത്രാവിമാനങ്ങള്‍ സെര്‍വീസ് നടത്തില്ല. കവര്‍ച്ചയും കൊള്ളയും തടയാന്‍ ലക്ഷ്യമിട്ടാണിത്. ദയവായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്താതിരിക്കുക,' കാബൂള്‍ വിമാനത്താവളത്തിന്റെ അധികൃതര്‍ പ്രതികരിച്ചതായി എ എഫ് പി റിപോര്‍ട് ചെയ്തു. ഷികാഗോ-ന്യൂഡെല്‍ഹി, സാന്‍ ഫ്രാന്‍സിസ്‌കോ-ന്യൂഡെല്‍ഹി വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാന്‍ ഗള്‍ഫ് രാജ്യത്തേക്ക് പോകേണ്ടിവരിക. ഇന്‍ഡ്യയില്‍നിന്ന് അമേരികയിലേക്ക് അടുത്ത ദിവസങ്ങളില്‍ നടത്തേണ്ട സെര്‍വീസുകള്‍ക്കായി ബദല്‍ റൂട് കണ്ടെത്താനുളള ശ്രമത്തിലാണ് എയര്‍ ഇന്‍ഡ്യ.
കാബൂളിലെ വിമാനത്താവളത്തിവന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിമാന സെര്‍വീസുകളെ പ്രതികൂലമായി ബാധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ കാബൂളിലേക്കു പുറപ്പെടാനിരുന്ന എയര്‍ ഇന്‍ഡ്യ നാഷനല്‍ ക്യാരിയര്‍ ഫ്‌ലൈറ്റ് റദ്ദാക്കി. ഇന്‍ഡ്യന്‍ പൗരന്‍മാരെ രാജ്യത്തേക്കു മടക്കിയെത്തിക്കുന്നതിനു കേന്ദ്ര സര്‍കാര്‍ എയര്‍ ഇന്‍ഡ്യയോടു 2 വിമാനങ്ങള്‍ കൂടി സജ്ജമാക്കി നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിനു പുറത്തേക്ക് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ തിരക്ക് അനിയന്ത്രിതമായി. തിരക്ക് നിയന്ത്രിക്കാന്‍ യു എസ് സേന ആകാശത്തേക്കു വെടിയുതിര്‍ത്തിരുന്നു. വിമാനത്തില്‍ കയറിപ്പറ്റാന്‍ ആയിരക്കണക്കിന് ആളുകള്‍ തിക്കും തിരക്കും കൂട്ടിയതായും റിപോര്‍ടുകളുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !