തിരുവനന്തപുരം: കാബൂളില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവര്‍ത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ഊര്‍ജിമായി നടക്കുന്നുണ്ടെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും ഇന്ത്യയില്‍ എത്തിക്കുമെന്നതാണ് കേന്ദ്ര തീരുമാനം. മടങ്ങി വരാനാഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പടെ മുഴുവന്‍ ആളുകളെയും സുരക്ഷിതമായി എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഐഎസില്‍ ചേര്‍ന്ന മലയാളികളെ കുറിച്ചോ, അവരെ മോചിപ്പിച്ചതിനെ ക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ലെന്നും മുരളീധരന്‍ പറഞ്ഞു.
വ്യോമസേനയുടെ സി 17 വിമാനത്തിലാണ് 50 മലയാളികളുള്‍പ്പെടുന്ന സംഘത്തെ കാബൂളില്‍ നിന്ന് ഗാസിയാബാദിലെത്തിച്ചത്. അടുത്ത ദിവസം തന്നെ മലയാളികള്‍ കേരളത്തിലേക്ക് എത്തുമെന്നും ഇതിനുവേണ്ട എല്ലാ സംവിധാനവും നോര്‍ക്കാ റൂട്ട്‌സ് വഴി കേരള സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
@MEAIndia & @PMOIndia's effort in the evacuation and repatriation of Indian nationals including Keralites is commendable. Thank you for ensuring the safety of all Indians. Keralites requiring assistance can contact Norka roots or MEA's 24x7 Special Afghanistan cell.
— Pinarayi Vijayan (@vijayanpinarayi) August 22, 2021
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !