കേരളത്തിനോടും മലയാളത്തിനോടും പ്രത്യേക ഇഷ്ടം പുലര്‍ത്തുന്നുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ. സിവ മലയാളം പാട്ടുകള്‍ പാടിയത് സോഷ്യല്‍ മീഡിയല്‍ ഒരിക്കല്‍ വൈറലായിരുന്നു.
ഇപ്പോള്‍ കേരളത്തോടുള്ള ഇഷ്ടം മറ്റൊരു തരത്തില്‍ പ്രകടമാക്കിയിരിക്കുകയാണ് ധോണിയും മകളും. കുടുംബത്തോടൊപ്പം ഓണമാഘോഷിച്ചാണ് അവര്‍ മലയാളത്തെ ചേര്‍ത്തു പിടിച്ചത്.
ഐ.പി.എല്‍ രണ്ടാം പാദത്തിന് ഒരുങ്ങുന്നതിനായി യു.എ.ഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിനൊപ്പമാണ് ധോണിയും കുടുംബവും. ഇവിടെ വെച്ചാണ് അദ്ദേഹം ഓണമാഘോഷിച്ചത്.
ധോണിയുടെ ഭാര്യ സാക്ഷി സിങ് ഇത് ഫോട്ടോയെടുത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കുകയായിരുന്നു. ഇതോടൈാപ്പം ഓണാശംസകളും നേര്‍ന്നിട്ടുണ്ട്.
സിവ ഈ സദ്യ ഉണ്ണുന്ന ചിത്രവും സാക്ഷി മലയാളി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. വാഴയിലയില്‍ വിളമ്പിയ സദ്യ കഴിക്കാനിരിക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് പങ്കുവെച്ചിട്ടുള്ളത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|
Read Also:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !