തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചോദ്യോത്തരവേള തുടങ്ങുമ്ബോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചു.
കോടതിയിലുള്ള വിഷയം ചര്‍ച്ച ചെയ്യില്ലെന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെ തന്നെ വിഷയം തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തരവേളയുമായി സ്പീക്കര്‍ മുന്നോട്ട് പോയി. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമേ സഭാനടപടികളുമായി സഹകരിക്കൂ എന്ന് പ്രതിപക്ഷം വ്യക്തമാക്കി. സഭയില്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളികളുമായി ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !