മലപ്പുറം: വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്‌എഫിന്റെ നേതാവിനെതിരെ വനിതാ നേതാക്കളുടെ പരാതി. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന് എതിരെയാണ് വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ പരാതി നല്‍കിയത്. അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയ പരാതി പുറത്ത് വന്നു.
സംഘടനാ യോഗത്തിനിടെയാണ് സംസ്ഥാന എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. ഹരിതയുടെ പത്ത് നേതാക്കളാണ് പരാതി നല്‍കിയത്. എംഎസ്ഫ് മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്കെതിരെയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ലാ ജന. സെക്രട്ടറി വി അബ്ദുള്‍ വഹാബ് ഫോണിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തി എന്നുമാണ് ആക്ഷേപം. പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി എന്നും നേതാക്കള്‍ ആരോപിക്കുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് ജീവിക്കണം എന്നായിരുന്നു ഭീഷണി. സ്വഭാവ ദൂഷ്യം ഉള്ളവരാണ് എന്ന് നിരന്തരം പ്രചരിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. വിഷയം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും വനിതാ നേതാക്കള്‍ പറഞ്ഞു.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത (വനിതാ വിഭാഗം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
കത്തിന്റെ പകർപ്പ് :
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !