മൈസൂരു: രാജ്യത്ത് വീണ്ടും കൂട്ടബലാത്സംഗം എന്ന കൊടും ക്രൂരത. സുഹൃത്തുമായി ബൈക്കിൽ മൈസൂരിലെ ചാമുണ്ഡി ഹില്‍സിൽ എത്തിയ ഉത്തർപ്രദേശ് സ്വദേശിനിയും കോളേജ് വിദ്യാർഥിനിയുമായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തി ആറംഗ സംഘം പെൺകുട്ടിയെ ലൈംഗീകമായി പിച്ചി ചീന്തുകയായിരുന്നു. ചൊവ്വാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.
ഗുരുതരമായി പരുക്കേറ്റ ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആറ് പേർ മാറി മാറി ബലാത്സംഗം ചെയ്തശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചു എന്നാണ് പോലീസ് നൽകുന്ന വിവരം.
പെൺകുട്ടിയും സുഹൃത്തും മൊഴി നൽകാൻ കേഴുന്ന അവസ്ഥയിലല്ല. ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കു എന്നാണ് പൊലീസ് സംഭവത്തെ പറ്റി പറയുന്നത്. സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !