വളാഞ്ചേരി: പെരിന്തൽമണ്ണ റോഡിൽ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്ത് നിന്ന് ഓട്ടോറിക്ഷ പാർക്കിംഗ് മാറ്റിയതുമായി ബന്ധപ്പെട്ടു മോട്ടോർ ആൻറ് എൻജിനീയറിംഗ് വർക്കേഴ്സ് യൂനിയൻ (എസ് ടി യു ) മുന്നോട്ടു വെച്ച മുഴുവൻ നിർദ്ദേശങ്ങളും നഗരസഭ അംഗീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോംപ്ലക്സിലെ വ്യാപാരികൾ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. കോംപ്ലക്സിൽ നിന്നു വാഹനങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.ഇതേ തുടർന്ന് കഴിഞ്ഞ 5 നാണ് പോലീസ് വാഹനങ്ങൾ ഒഴിപ്പിച്ചത്. ഓട്ടോ. തൊഴിലാളികൾക്ക് നഷ്ടപ്പെട്ട പാർക്കിംഗ് ഏരിയക്ക് പകരം കോംപ്ലക്സിനു പിൻവശം മാർക്കറ്റ് കെട്ടിടത്തോട് ചേർന്ന് പുതിയ ഓട്ടോസ്റ്റാൻ്റ് അനുവദിച്ചു.കോംപ്ലക്സിനു മുൻവശം റോഡരികിൽ രണ്ടു ഓട്ടോകൾക്ക് പാർക്കിംഗ് അനുവദിച്ചു.ഇതോടെപ്പം എസ് ടി യു ആവശ്യപ്പെട്ടതനുസരിച്ചു പുതിയ രണ്ടു പാർക്കിംഗ് ഏരിയകൾ കൂടി അനുവദിക്കാൻ തത്വത്തിൽ ധാരണയായി. ബസ് സ്റ്റാൻ്റിനകത്തും ,മുനിസിപ്പാലിറ്റിക്ക് മുൻവശവും പുതിയ ഓട്ടോസ്റ്റാൻറുകൾ അനുവദിക്കുന്നതിനു ബന്ധപ്പെട്ടവരുമായി ആലോചിച്ചു ഉടൻ തീരുമാനമുണ്ടാക്കാമെന്നു നഗരസഭ ഉറപ്പു നൽകി.
എസ് ടി യു യൂനിറ്റു പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ, ജന.സെക്രട്ടറി കെ എം എസ് തങ്ങൾ, ട്രഷറർ എം പി ഷാഹുൽ ഹമീദ്, ഭാരവാഹികളായ ഇ.പി.മുഹമ്മദലി, പി ടി മൻസൂർ, ടി പി അലി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !