തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി സിപിഎം പാർട്ടി ഓഫിസുകളിൽ ഇന്ന് ദേശീയ പതാക ഉയർത്തി. രാവിലെ എട്ട് മണിക്ക് തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിൽ ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ ആണ് ദേശീയ പതാക ഉയർത്തിയത്.
സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൽ കോൺഗ്രസ്സ് ഉയർത്തിയ വിമർശനങ്ങൾക്ക് വിജയരാഘവൻ മറുപടി നൽകി. സ്വതന്ത്ര സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുരേന്ദ്രൻ വിമർശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മറ്റി അഗങ്ങളായ എ.കെ ബാലൻ. പികെ ശ്രീമതി, എം.സി ജോസഫൈൻ എന്നിവർ പങ്കെടുത്തു.
പാർട്ടിരൂപീകരണത്തിനു ശേഷം ആദ്യമായാണ് സിപിഎം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും മറ്റു വിപുലമായ പരിപാടികളും നടത്തുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സിപിഎം കേരളത്തിൽ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിനു അന്തിമ രൂപം നൽകും.
1947 ആഗസ്ത് 15നു ഇന്ത്യക്ക് ലഭിച്ചത് പൂർണ സ്വരാജ് ലഭിച്ചില്ല നിലപാടിന്റെ അടിസ്ഥാനത്തിൽ ഇത്രയും നാൾ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സിപിഎം നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിൽ നിലപാട് തിരുത്തിയതോടെയാണ് ആഘോഷം സംഘടിപ്പിക്കാൻ തീരുമാനമായത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !