![]() |
| പ്രതീകാത്മക ചിത്രം |
തിരൂര്‍: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റിലായി. തിരൂര്‍ പറവണ്ണ ആലിന്‍ചുവട് അമ്ബലപ്പറമ്ബില്‍ നസീറുദ്ദീനെ(47)യാണ് തിരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിജോ എം ജെയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ ആറ് മാസം മുമ്ബ് സമാനമായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
ഇദ്ദേഹം പറവണ്ണ പ്രദേശത്ത് വ്യാജ സിദ്ധന്‍ ചമഞ്ഞ് ചികിത്സ നടത്തിയിട്ടുള്ളതായും മുമ്ബ് ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയതായും ആറോളം വിവാഹം കഴിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തിരൂര്‍ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ എസ് സിപിഒ ഹരീഷ്, സിപിഒമാരായ ഷെറിന്‍ ജോണ്‍, അജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !