‘ഇ–ബുൾ ജെറ്റ്’ എന്ന് വിളിച്ചയാൾ മൂന്നോ നാലോ തവണ പറയുന്നുണ്ടെങ്കിലും ഇ ബഡ്ജറ്റെന്നും ഇ ബുള്ളറ്റെന്നുമൊക്കെയാണ് മുകേഷ് കേട്ടത്. വിളിച്ച ആൾ കോതമംഗലത്തുനിന്നായതിനാൽ നിങ്ങൾ കോതമംഗലം ഒാഫിസിൽ പറയു എന്നും എംഎൽഎ പറയുന്നുണ്ട്. പോരാത്തതിന് ഇതുപോലെ വരുന്ന ഫോൺ വിളികൾ മുകേഷിനെ പുലിവാല് പിടിപ്പിച്ചിട്ടുമുണ്ട്.
എന്തായാലും ഈ ഫോൺവിളിയും സമൂഹമാധ്യമങ്ങളിൽ വൈറലായി. രസകരമായ സംഭാഷണം പ്രേക്ഷകരും ഏറ്റെടുത്തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് മുകേഷ് തന്നെ രംഗത്തുവന്നു. ഈ സംഭവുമായി ബന്ധപ്പെട്ട ട്രോൾ പങ്കുവച്ചായിരുന്നു മുകേഷിന്റെ പ്രതികരണം. ‘ഓരോരോ മാരണങ്ങളെ... നല്ല ട്രോൾ’.–ട്രോൾ പങ്കുവച്ച് മുകേഷ് കുറിച്ചു.
‘കേരളത്തിൽ നടക്കുന്ന സകല പ്രശ്നങ്ങളും പരിഹരിക്കാൻ നാട്ടുകാർ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടൻ...ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ’–ഇതായിരുന്നു ട്രോളിലെ ഡയലോഗ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !