തന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്ന രീതിയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നുണ്ടെന്ന മുന്നറിയിപ്പുമായി കെടി ജലീല്‍. കള്ളപ്രചരണം നടത്തി മൂക്കില്‍ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെയെന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവര്‍ ഇതും ഇതിലപ്പുറവും ചെയ്യുമെന്നും ജലീല്‍ പറഞ്ഞു. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാന്‍ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കണ്ടതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
''എന്റേതെന്ന വ്യാജേന ലീഗ് സൈബര്‍ പോരാളികള്‍ കൃത്രിമമായി ഉണ്ടാക്കിയ fb സ്‌ക്രീന്‍ ഷോട്ടാണ് ഇമേജായി കൊടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്തും ഇത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിജസ്ഥിതി മനസ്സിലാക്കാതെ ചില പണ്ഡിതന്‍മാര്‍ പോലും ഇതോറ്റുപിടിച്ച് അഭിപ്രായം പറയുന്നത് കേട്ടു. അവരോട് ഒരു അഭ്യര്‍ത്ഥനയേ എനിക്കുള്ളൂ. ഏത് ഡേറ്റിലാണ് ഞാനിത് എഴുതി പോസ്റ്റ് ചെയ്തതെന്ന് നോക്കുക. ഡിലീറ്റ് ചെയ്ത പോസ്റ്റുകളുടെ എല്ലാ വിവരങ്ങളും fb യില്‍ സര്‍ച്ച് ചെയ്താല്‍ ലഭ്യമാകും. അത് പരിശോധിക്കുക. കള്ളപ്രചരണം നടത്തി മൂക്കില്‍ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെ. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറിയഭിഷേകം ചെയ്തവര്‍ ഇതും ഇതിലപ്പുറവും ചെയ്യും. എല്ലാ നികൃഷ്ട തന്ത്രങ്ങളെയും പടച്ച തമ്പുരാന്‍ പരാജയപ്പെടുത്തും. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കണ്ടത്.''
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !