സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞ ദിവസമായിരുന്നു ഈ ആഗസ്റ്റ് 6. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചലച്ചിത്രം റിലീസ് ചെയ്തത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്.
“എല്ലാവരിൽ നിന്നുമുള്ള സ്നേഹത്തിന്റെ ഒഴുക്കിൽ പൂര്‍ണ്ണമായും കീഴടങ്ങിയിരിക്കുന്നു. എല്ലായിടത്തും നിന്നുമുള്ള എന്റെ സഹപ്രവർത്തകരും സിനിമാ ആരാധകരും, നിങ്ങൾ ഓരോരുത്തർക്കും നന്ദി,” എന്ന് ആശംസകൾക്ക് മറുപടിയായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !