സണ്ണി ലിയോണിയുടെ പുതിയ മലയാള ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രമാണ് ഷീറോ. മധുരരാജയിലെ ഗാനരംഗത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവച്ച നടി ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രവുമായി മലയാളത്തില്‍ എത്തുന്നത്. 'അതിജീവനമാണ് എന്റെ പ്രതികാരം' എന്ന കാപ്ഷനോടെയാണ് സണ്ണി ലിയോണി പോസ്റ്റര്‍ പങ്കുവച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസിന് ഒരുങ്ങുന്നുണ്ട്. അതിനാല്‍ തന്നെ സണ്ണി ലിയോണിയുടെ ആദ്യത്ത തമിഴ് ചിത്രം കൂടിയാണ് ഷീറോ.
ഉദയ് സിങ്ങ് മോഹിത് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജ് ആണ് പശ്ചാത്തല സംഗീതം. വി.സാജന്‍ ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിച്ചിരിക്കുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !