വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായി തുറക്കും: ഓൺലൈൻ ക്ലാസുകൾ ശ്വാശതമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

0
വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായി തുറക്കും: ഓൺലൈൻ ക്ലാസുകൾ ശ്വാശതമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി | Schools to open in phases: Online classes are not a breath of fresh air Shivankutty

തിരുവനന്തപുരം
: വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്രസർക്കാരിന്റേയും വിദഗ്ധസമിതിയുടേയും നിർദ്ദേശമനുസരിച്ച് തീരുമാനം എടുക്കും. ഓൺലൈൻ വിദ്യാഭ്യാസം ശാശ്വതമല്ല. അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ സ്‌കൂളുകൾ തുറക്കുമെന്നും കേന്ദ്ര നിർദ്ദേശം വരുന്ന മുറയ്‌ക്ക് കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ട കുട്ടികളിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. 36 ശതമാനം കുട്ടികൾക്ക് തലവേദനയും കഴുത്തു വേദനയും അനുഭവപ്പെട്ടു, 28 ശതമാനം പേർക്ക് കണ്ണിന് പ്രശ്‌നം വന്നു, 25 ശതമാനം കുട്ടികൾ മാത്രമെ അര മണിക്കൂറെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നുള്ളൂവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വീട്ടിലെ അടുക്കളത്തോട്ടം, പൂന്തോട്ട നിർമ്മാണം, ഗണിത ലാബ്, എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ സാഹചര്യത്തിൽ അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ രണ്ട് സാദ്ധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്. ആദ്യം മുതിർന്ന ക്ലാസുകളാകും തുറക്കുക. ചെറിയ ക്ലാസുകൾ ആരംഭിക്കുന്നതാണ് ഉചിതം എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഒന്നു മുതൽ മൂന്നു വരെ ക്ലാസിലെ കുട്ടികൾക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന പഠനങ്ങളും മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ നടപ്പാക്കും. ബീച്ചുകൾ ഉൾപ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കും. ബാങ്കുകൾ, വ്യാപാരവ്യവസായ സ്ഥാപനങ്ങൾക്ക് ആറു ദിവസം പ്രവർത്തിക്കാനും അനുമതിയുണ്ട്. സർക്കാർ ഓഫീസുകൾ ആഴ്ചയിൽ 5 ദിവസവും തുറക്കാം. ഓണത്തോടനുബന്ധിച്ചാണ് കൂടുതൽ ഇളവുകൾ അനുവദിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !