മലപ്പുറം: എന്തിനെക്കാളും പ്രധാനം പാര്‍ട്ടിയാണെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍. മുസ്‌ലിം ലീഗിലെ വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു പ്രതികരണം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്നും ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. എല്ലാം കലങ്ങിത്തെളിയുമെന്ന് പറഞ്ഞ അദ്ദേഹം കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.
ആരോടും വ്യക്തി വിരോധമില്ല. പ്രഥമ പരിഗണന നല്‍കുന്നത് പിതാവിന്റെ ആരോഗ്യ പരിപാലനത്തിനാണ് – അദ്ദേഹം വ്യക്തമാക്കി.
പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ലീഗ് നേതൃയോഗം ചേര്‍ന്നിരുന്നു. ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് എന്നായിരുന്നു മുഈനലിയുടെ പരാമര്‍ശം
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:
ആരോടും വ്യക്തി വിരോധമില്ല. പാർട്ടിയാണ് മുഖ്യം. പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല.
പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിൽ.
ജയ് മുസ്ലിം ലീഗ്.
സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !