അബുദാബി : യുഎഇയില്‍ അടുത്ത വര്‍ഷം ഡിസംബറോടെ 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഇതിന് മുന്നോടിയായി രണ്ടാം തലമുറ മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഉപകരണങ്ങളുടെ വില്‍പ്പന അടുത്ത വര്‍ഷം ജൂണോടെ അവസാനിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
1994 മുതലാണ് രാജ്യത്ത് 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്. 5ജി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യയിലേക്ക് ടെലികോം രംഗം മാറിയെങ്കിലും 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
പുതിയ തീരുമാനത്തോടെ രാജ്യത്തെ ടെലികോം കമ്ബനികളായ ഇത്തിസാലാത്തും ഡുവും 2022 ഡിസംബറോടെ തങ്ങളുടെ 2ജി സേവനങ്ങള്‍ അവസാനിപ്പിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !