തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശാശ്വതമല്ലെന്നും സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടെയും നിര്‍ദേശമനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
“ഡിജിറ്റല്‍ ക്ലാസുകള്‍ നമുക്ക് ശ്വാശ്വതമല്ലല്ലോ. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനായി രാജ്യത്ത് ഈ സംവിധാനമുള്ള ഏക സംസ്ഥാനം കേരളമാണ്. പല സംസ്ഥാനങ്ങളും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയിട്ടുണ്ട്,” മന്ത്രി പറഞ്ഞു.
“കുട്ടികള്‍ക്ക് വാക്സിന്‍ കൊടുക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇതു സംബന്ധിച്ച് പ്രോട്ടോക്കോളുണ്ട്. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനാല്‍ സ്കൂള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്,” മന്ത്രി പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !