കൊച്ചി: 20-ാം വാർഷികം ആഘോഷിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിന്‍റെ പേരിൽ ഓൺലൈനിൽ വ്യാജ സന്ദേശം. വാട്‌സാപ്പ് മെസേജുകളായിട്ടാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. 20-ാം വാർഷികം ആഘോഷിക്കുന്ന ലുലു ഗ്രൂപ്പ് നടത്തുന്നതെന്ന് തെറ്റിധരിപ്പിച്ചാണ് മെസേജുകൾ പായുന്നത്.
ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ ഉടൻ സമ്മാനങ്ങൾ അടങ്ങിയ ബോക്‌സ് കാണാനാകും. ഇത് തുറന്നാൽ എന്താണോ ലഭിക്കുന്നത് അത് ഏഴ് ദിവസത്തിനകം വീട്ടിലെത്തുമെന്നാണ് സന്ദേശത്തിന്‍റെ ചുരുക്കം. സമ്മാനം ലഭിക്കണമെങ്കിൽ 20 പേർക്ക് ഷെയർ ചെയ്യണം.
എന്നാൽ സന്ദേശം തങ്ങളുടെ അറിവോടെയല്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. തട്ടിപ്പ് സൈറ്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും ലുലു ഗ്രൂപ്പ് സി.ഇ.ഒ എം.എ. നിഷാദ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !