തൊഴിൽ നഷ്ടം:ശബ്ദ വെളിച്ച മേഖലയിലെ ഉടമകളും തൊഴിലാളികളും സമരത്തിലേക്ക്..

0

കൊവിഡ് മൂലം നിയന്ത്രണങ്ങളുടെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ശബ്ദ വെളിച്ച പന്തൽ ഉടമകളുടേയും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാത്ത അതികൃതരുടെ നടപടിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചതായി ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ല കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊതു പരിപാടികൾ ,സാസ്കാരിക പരിപാടികൾ എന്നിവ നടക്കാത്തത് മൂലം കടബാധ്യതയും തൊഴിലില്ലായ്മയുടെ മാനസിക പ്രശ്നങ്ങളും മൂലം എട്ട് ആളുകൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. ലോൺ, സ്ഥാപന വാടക , വിദ്യുച്ഛക്തി ബില്ല് വാഹന ഇൻഷുറൻസ് സാധന സാമഗ്രികളുടെ കേട് പാടുകൾ തുടങ്ങിയ ബാധ്യതയും തൊഴിലാളികൾക്ക് മറ്റു തൊഴിൽ മേഖല ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്
ഇത് പരിഹരിച്ച് ലൈറ്റ് സൗണ്ട് പന്തൽ അനൗൺസ്മെൻ്റ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ സമരങ്ങൾ നടത്തിയിട്ടും അധികാരികൾ കണ്ണ് തുറക്കാത്തതിനാൽ കഴിഞ്ഞ 26 ന് മേഖല തലത്തിൽ ഏകദിന ഉപവാസം നടത്തി.

100 പേർക്കെങ്കിലും പങ്കെടുക്കാവുന്ന പൊതു പരിപാടികൾക്ക് അനുമതി നൽക്കുക
പലിശരഹിത വായ്പ അനുവദിക്കുക,
ആത്മഹത്യ ചെയ്ത അoഗങ്ങളുടെ കുടുംബങ്ങൾക്ക് സർക്കാർ
    സഹായം നൽകുക, തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് "ഞങ്ങൾ ജീവിക്കണോ അതോ മരിക്കണോ " എന്ന മുദ്രാവാക്യത്തിൽ അതിജീവന ഉപജീവന സമരം ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് പടിക്കൽ റിലേ ഉപവാസ സമരം നടത്തുകയാണ്
ലൈറ്റ് ആൻ്റ്സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിന്
മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും മലപ്പുറം ജില്ലയിലെ എല്ലാ പ്രവർത്തകരുടെയും പിന്തുണയും പ്രക്യാപിക്കുന്നതായും
സർക്കാർ ഉടൻ ഈ മേഖലയെ സംരക്ഷിക്കാൻ ഇടപെടണമെന്നും ഈ മേഖലയെ ശ്രദ്ധിക്കാത്തതിൽ മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധവും അറിയിക്കുന്നതായും നേതാക്കൾ പറഞ്ഞു
സംഘടന മലപ്പുറം ജില്ലയിൽ സംഘടന പ്രവർത്തനത്തിനും അംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി 30 ന് ജില്ലയിൽ മെഗാ പായസ ചലഞ്ച് നടത്തുവാനും തിരുമാനിച്ചതായും നേതാക്കൾ പറഞ്ഞു വാർത്താ സമ്മേളനത്തിൽ എൽ എസ് ഡബ്ലിയു എ കെ
സംസ്ഥാന പ്രസിഡന്റ് റഹീം കുഴിപ്പുറം
 ജില്ലാ പ്രിസിഡന്റ് ഹുസൈൻ കവിത, സംസ്ഥാന കൗൺസിലർ ബീരാൻ കുട്ടി റയിൻബോ, ജില്ല സെക്രട്ടറി നവാസ്, ട്രഷറർ സലീം വളാഞ്ചേരി ഹിബ അൻവർ എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
തൊഴിൽ നഷ്ടം:ശബ്ദ വെളിച്ച മേഖലയിലെ ഉടമകളും തൊഴിലാളികളും സമരത്തിലേക്ക്.. |Job loss: Owners and workers in the sound and light sector go on strike.

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !