കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി യുടെ ചികിത്സാ കേന്ദ്രത്തിന് വളാഞ്ചേരിയിൽ ശിലയിട്ടു . പദ്ധതിയുടെ ശിലാസ്ഥാപനം കുളമംഗലത്തെ ആയുഷ് നഗറിൽ വെള്ളിയാഴ്ച രാവിലെ കേരളാ നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് നിർവ്വഹിച്ചു. പ്രമുഖ ബിസിനസ് ഗ്രൂപ്പായ നീറ്റുകാട്ടിൽ ആയുഷുമായി സഹകരിച്ചാണ് പതിനൊന്ന് ഏക്കറയോളം വരുന്ന സ്ഥലത്ത് പദ്ധതി നടപ്പിലാക്കുന്നത്.ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വെബ് സൈറ്റ് ലോഞ്ചിംഗ് സുരേഷ് ഗോപി എം പി യും,കോൺഫ്രൻസ് ഹാൾ ശിലാസ്ഥാപനം ഡോ.കെ.ടി ജലീൽ എം.എൽ.എയും ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലും, ബ്രോഷർ പ്രകാശനം ആര്യവൈദ്യ ഫാർമസിഡയറക്ടർ ബാബു വാര്യരും പദ്ധതി പ്രഖ്യാപനം ആര്യ വൈദ്യ ഫാർമസി എം.ഡി ദേവീദാസ് വാര്യരും നിർവ്വഹിച്ചു.
മുനീർ ഹുദവി വിളയിൽ, കൗൺസിലർ റൂബി ടീച്ചർ, ഡോ.ഹുറൈർ കുട്ടി, അശ്റഫ് വെള്ളേങ്ങൽ,
പി നാരായൺക്കുട്ടി,
വെസ്റ്റേൺ പ്രഭാകരൻ, പി.എം.പത്മകുമാർ, അഷ്റഫലി കാളിയത്ത്, തുടങ്ങിയവർ ഓൺലൈൻ, ഓഫ് ലൈനുകളിലായി പങ്കെടുത്തു. പദ്ധതി പ്രാവർത്തികമാകുന്നതോടെ വളാഞ്ചേരിയുടെ നാമം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുമെന്നും ടൂറിസം മേഖലക്ക് കുടി പ്രാധാന്യം കൊടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ആയുഷ് എം.ഡി. അലി നീറ്റുക്കാട്ടിൽ, ഡയറക്ടർ പി.പി.ഖാലിദ് എന്നിവർ മീഡിയ വിഷനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !