മലപ്പുറം : പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരണ നയത്തിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളം വിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമന്ന് എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ് ജില്ലാ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ കരിപ്പൂർ എയർപോർട്ടിനെ പല രീതിയിലും തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ലാൻഡിംഗ് അസൗകര്യങ്ങളുടെ പേരിൽ മാസങ്ങളോളം വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. ഹജ്ജ് എംബാർകേഷൻ പോയിന്റ് എടുത്തുമാറ്റി.
എസ്.വൈ.എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ കാരണം വീണ്ടും എയർപോർട്ട് സജീവമായി.
വിമാനാപകടത്തിന്റെ പേരിൽ വീണ്ടും വലിയ വിമാനങ്ങൾ റദ്ദാക്കി.
ഈ സാഹചര്യം മാറണം. പഴയ പ്രതാപം വീണ്ടെടുക്കാനാവണം.
കരിപ്പൂർ വിമാനത്താവളം പൊതുമേഖലയിൽ തന്നെ നിലനിർത്തി വികസനം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂത്ത് കൗൺസിൽ എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി ആർ.പി. ഹുസൈൻ ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വി.പി.എം.ഇസ്‌ഹാഖ് , അബ്ദുൽ റഹീം കരുവള്ളി , സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി ,മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതളാ ശിഹാബ് സഖാഫി , സിദ്ദീഖ് സഖാഫി വഴിക്കടവ്, സി.കെ. ശക്കീർ അരിമ്പ്ര, പി.പി.മുജീബ് റഹ്‌മാൻ വടക്കേമണ്ണ, യൂസുഫ് സഅദി പൂങ്ങോട് , പി.കെ.മുഹമ്മദ് ഷാഫി സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !