മലപ്പുറം: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി മലപ്പുറം ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിലേക്ക് മെഡിക്കൽ സാമഗ്രികൾ കൈമാറി. സേവന രംഗത്ത് ഉർദു അധ്യാപക സംഘടനയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് പി. ഉബൈദുല്ല എം.എൽ.എ പറഞ്ഞു. പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു സാമഗ്രികൾ ഏറ്റുവാങ്ങി. കോവിഡ് കാലത്ത് നിരവധി സേവന പ്രവർത്തനങ്ങളാണ് സംഘടന നിർവ്വഹിച്ചത്. വയനാട് മെഡിക്കൽ കോളേജിലെ ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ആവശ്യമായ ഓർസിജൻ സിലിൻഡറുകൾ കെ.യു.ടി.എ കൈമാറിയിരുന്നു.
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം പി അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. മലപ്പുറം മുൻസിപ്പൽ കൗൺസിലർ സുരേഷ് മാസ്റ്റർ . സംസ്ഥാന സെക്രട്ടറി എൻ സന്തോഷ്, മുൻ റിസർച് ഓഫീസർ ഡോ. ഫൈസൽ മാവുള്ളടത്തിൽ, ട്രഷറർ എം പി ഷൗക്കത്തലി, ജില്ലാ സെക്രട്ടറിമാരായ എം കെ അബ്ദുന്നൂർ പടിഞ്ഞാറ്റുമുറി, പി പി മുജീബ് റഹ്മാൻ വടക്കേമണ്ണ, കെ വി സുലൈമാൻ, നൗഷാദ് റഹ്മാനി മേൽമുറി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !