തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി വികസനത്തിന്‍റെ ഭാഗമായി അപൂര്‍വ്വ പുസ്തകങ്ങള്‍ ശേഖരിക്കുന്നു. ഇപ്പോള്‍ അച്ചടിയില്‍ ഇല്ലാത്തതും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങള്‍ ആണ് ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നത്. സര്‍വകലാശാലയിലെ ലൈബ്രറി താരതമ്യേന പുതിയത് ആയത് കൊണ്ട് പഴയപുസ്തകങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് സര്‍വകലാശാല ഇത്തരമൊരു സംരംഭത്തിന് ഒരുങ്ങുന്നത്. സാമൂഹ്യശാസ്ത്രം, ചരിത്രം, സാഹിത്യം, കല, പാരമ്പര്യപഠനം, മാധ്യമപഠനം, പരിസ്ഥിതി തുടങ്ങി ഏത് മേഖലയില്‍പ്പെട്ട പുസ്തകവും സ്വീകാര്യമാണ്. കൂടാതെ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്ന അഭ്യുദയകാംക്ഷികളുടെ പേരില്‍ തന്നെ അവ ലൈബ്രറിയില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9744161700 എന്ന നമ്പറിൽ ബന്ധപ്പെടുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !