ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായി മാറിയ ഷവോമി തങ്ങളുടെ ഡിവൈസുകളിലെ എംഐ ബ്രാന്റിങ് ഒഴിവാക്കുന്നു. ഷവോമി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നത് റെഡ്മി, എംഐ, പോക്കോ എന്നീ ബ്രാന്റിങുകളില്‍ ആയിരുന്നു. പിന്നീട് പോക്കോയെ കമ്ബനി സ്വതന്ത്രബ്രാന്റായി പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ ഷവോമി തങ്ങളുടെ ഡിവൈസുകളില്‍ നിന്നും എംഐ ബ്രാന്റിങ് കൂടി ഒഴിവാക്കാന്‍ ഒരുങ്ങുകയാണ്. ഷവോമിയുടെ മിക്ക ഉത്പന്നങ്ങളിലും എംഐ ബ്രാന്റിങ് ഉണ്ട്. അത് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമല്ല, സ്മാര്‍ട്ട് ടിവികള്‍, ഫിറ്റ്‌നസ് ബാന്‍ഡുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഐഒടി ഉല്‍പ്പന്നങ്ങള്‍ എന്നിവയിലും എംഐ ബ്രാന്റിങ് ഉണ്ട്.
എംഐ ബ്രാന്റിങ് ഇല്ലാതെ തന്നെ ചൈനയില്‍ ഷവോമി ഉപകരണങ്ങള്‍ വില്‍ക്കുന്നതിനാല്‍ തന്നെ ഷവോമി എന്ന ബ്രാന്റിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലുള്ള ഒരു മാര്‍ഗമായിട്ടാണ് എംഐ ബ്രാന്റിങ് ഒഴിവാക്കുന്നത് എന്നാണ് സൂചനകള്‍. റെഡ്മി എന്ന ഷവോമിയുടെ സബ് ബ്രാന്റിന് കീഴില്‍ പുറത്തിറങ്ങുന്ന ഡിവൈസുകളുടെ പേരില്‍ മാറ്റങ്ങള്‍ വരുത്തില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !