ടോക്യോ: ടോക്യോ പാരാലിംപിക്സിന് ഇന്ന് തുടക്കം. വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. 'നമുക്ക് ചിറകുകള്‍ ഉണ്ട്' എന്ന സന്ദേശവുമായാണ് ടോക്യോ പാരാലിംപിക്സ് വിരുന്നെത്തുന്നത്.
ഉദ്ഘാടന ചടങ്ങിന് നിറംപകരാന്‍ എഴുപത്തിയഞ്ച് കലാകാരന്‍മാര്‍ വേദിയിലെത്തും. ഉദ്ഘാടന ചടങ്ങില്‍ അഞ്ച് താരങ്ങളും ആറ് ഒഫീഷ്യല്‍സുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. റിയോ പാരാലിംപിക്സ് ഹൈജംപിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തും. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉള്‍പ്പടെ 54 താരങ്ങളെയാണ് ഇന്ത്യ ഗെയിംസില്‍ അണിനിരത്തുന്നത്. പാരാലിംപിക് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്.
സെപ്റ്റംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന പാരാലിംപിക്സില്‍ 160 രാജ്യങ്ങളില്‍ നിന്നുള്ള 4,400 അത്‌ലറ്റുകള്‍ മാറ്റുരയ്ക്കും. ബാഡ്മിന്റണും തെയ്‌ക്വോണ്‍ഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്യോ പാരാലിംപിക്സില്‍ ഇത്തവണ 22 മത്സര ഇനങ്ങളുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടംഗ ടീം പിന്‍മാറിയെങ്കിലും ഉദ്ഘാടന ചടങ്ങില്‍ അഫ്ഗാന്‍ പതാക ഉള്‍പ്പെടുത്തും. അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങള്‍ പങ്കെടുക്കും.
ഇതുവരെ 11 പാരാലിംപിക്സില്‍ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്ബാദ്യം. ഇത്തവണ അഞ്ച് സ്വര്‍ണമടക്കം 15 മെഡല്‍ നേടുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. 2004 മുതല്‍ ചൈനയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !