അബുദാബി: യു.എ.ഇ.യിലെ കോവിഡ് മുന്നണിപ്പോരാളികളെ കാണാനെത്തുമെന്ന് ഒരു വർഷം മുൻപ് നൽകിയ വാക്ക് പാലിക്കാൻ സൂപ്പർസ്റ്റാർ മോഹൻലാൽ എത്തി. മുന്നണിപ്പോരാളികൾക്ക് ഹൃദയസ്പർശിയായ ആദരവൊരുക്കാൻ അബുദാബിയിലെ വി.പി.എസ്.-ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ എത്തിയത്. ‘ലാലേട്ടാ, യു.എ.ഇ.യിലെത്തുമ്പോൾ ഞങ്ങളെയൊക്കെ ഒന്ന് കാണാൻ വരാമോ', എന്ന ആഗ്രഹം അന്ന് പങ്കുവച്ച രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോയ്ക്കും സഹപ്രവർത്തകർക്കും വൻ സർപ്രൈസൊരുക്കിയായിരുന്നു മോഹൻലാലിന്റെ സന്ദർശനവും സ്നേഹാദരവും.
ആരോഗ്യപ്രവർത്തകരെ നേരിൽ കണ്ടു സംസാരിക്കാനായത് ജീവിതത്തിലെ ഭാഗ്യമെന്ന് മോഹൻലാൽ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിലെ ആരോഗ്യപ്രവർത്തകരുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മോഹൻലാലുമായി നഴ്‌സസ് ഡേയിൽ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്‌സുമാർ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. നിരവധിപേർ ഓൺലൈനായും പങ്കെടുത്തു. ഇന്ത്യ, ഫിലിപ്പീൻസ്, ഈജിപ്ത്, പാകിസ്താൻ, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിലിന് മോഹൻലാൽ നന്ദി പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !