ഓണക്കാലത്ത് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ

0
ഓണക്കാലത്ത് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ | Milma holds all-time record for sales during Onam

തിരുവനന്തപുരം:
ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പ്പന 32,81,089 ലിറ്റര്‍ ആണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്റെ വര്‍ധന.

തൈര് വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതല്‍ 23 വരെ മില്‍മ വിറ്റത്. തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പ്പന. 4.86 ശതമാനം വര്‍ധനവ്. സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425 മെട്രിക് ടണ്‍ നെയ്യ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് സാധിച്ചു.

ഇതിനു പുറമേ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്‌സ്, പേട, ഫ്‌ളേവേഡ് മില്‍ക്ക് തുടങ്ങിയവയും ഓണക്കാലത്ത് ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ മില്‍മയ്ക്കായി. കോവിഡ്-19 മൂലമുണ്ടായ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഇത്രയും വലിയ അളവില്‍ ഉത്പന്നങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ മില്‍മയ്ക്കും മേഖല യൂണിയനുകള്‍ക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !