മലപ്പുറം : ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ മാതൃകയാകണമെന്നും പരിശീലനം നേടാൻ തയ്യാറാകണമെന്നും എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി പറഞ്ഞു.
എസ്.വൈ.എസ്. ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ തെരെഞ്ഞെടുക്കപ്പെട്ട സാന്ത്വനം എമർജൻസി ടീമിന്റെ ദുരന്ത നിവാരണ പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 സോണുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 650 അംഗ എമർജൻസി ടീം അംഗങ്ങളാണ് ഓൺലൈൻ പരിശീലനത്തിൽ പങ്കെടുത്തത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പരിശീലനത്തിന്റെ തുടർച്ചയായാണ് സംഗമം സംഘടിപ്പിച്ചത്.പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രൈനിംഗ് സംഘടിപ്പിച്ചത്. കവളപ്പാറ ദുരന്തസമയത്തും പ്രളയം സമയത്തും കോവിഡ് മരണങ്ങൾ നടന്നപ്പോഴെല്ലാം സ്ത്യുത്യർഹമായ സേവനങ്ങളാണ് സാന്ത്വനം വളണ്ടിയർമാർ നിർവ്വഹിച്ചത്. ജില്ലയിൽ ഇത് വരെ 667 കോവിഡ് ജനാസ സംസ്കരണങ്ങൾക്കാണ് സാന്ത്വനം എമർജൻസി ടീം നേതൃത്വം നൽകിയത്. SYS ഈസ്റ്റ് ജില്ല സെക്രട്ടറി VPM ഇസ്ഹാഖ് ഉത്ഘാടനം നിർവഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിസാം മൂന്നിയൂർ എന്നിവർ ട്രൈനിങ്ങിന് നേതൃത്വം നൽകി. സയ്യിദ് ശിഹാബുദ്ധീൻ അഹ്‌സനി, സയ്യിദ് മുർതള ശിഹാബ് തങ്ങൾ തിരൂർക്കാട്, സയ്യിദ് ഹൈദരലി തങ്ങൾ എടവണ്ണ, കെ. നജ്മുദ്ധീൻ സഖാഫി പൂക്കോട്ടൂർ, ജാഫർ അഹ്‌സനി എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !