മലപ്പുറം : സ്വാതന്ത്ര്യ സമരപോരാട്ടവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ രക്‌തസാക്ഷി പട്ടികയിൽ നിന്നും 387 സേനാനികളെ പുറത്താക്കാനുളള നീക്കം പ്രതിഷേധാർഹമാണെന്നും ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയയാണെന്നും എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി .
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്നാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര് ഉള്‍പെടെ 387 രക്‌ത സാക്ഷികളെ വെട്ടിമാറ്റാൻ നീക്കം നടക്കുന്നത്. ഇത്തരം ശ്രമങ്ങളെ അംഗീക്കാനാവില്ലെന്നും ഇത് സ്വതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനമാണെന്നും എസ്‌വൈഎസ്‍ വ്യക്‌തമാക്കി.
മലബാർ സമരം ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്. വാഗൺ കൂട്ടകൊല പോലെ സമാനതകളില്ലാത്ത ക്രൂരതകളുമായാണ് ബ്രീട്ടീഷുകാർ മലബാർ സമര പോരാളികളെ നേരിട്ടത്.
1921 ലെ മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന ചരിത്ര സത്യത്തെയാണ് ഫാസിസ്റ്റുകൾ ഭത്സിക്കുന്നത്.
മലബാർ സമരത്തിന്റെ നൂറാം വാർഷികം
അനുസ്‌മരിക്കുന്ന സമയത്ത് തന്നെ ചരിത്രത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന തരത്തിലുളള, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്നും എസ്.വൈ. എസ് ആവശ്യപ്പെട്ടു.
എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വി,പി,എം.ഇസ്‌ഹാഖ് , അബ്ദുൽ റഹീം കരുവള്ളി , സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി ,മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതളാ ശിഹാബ് സഖാഫി , സിദ്ദീഖ് സഖാഫി വഴിക്കടവ്, സി.കെ. ശക്കീർ അരിമ്പ്ര, പി.പി.മുജീബ് റഹ്‌മാൻ വടക്കേമണ്ണ, യൂസുഫ് സഅദി പൂങ്ങോട് , പി.കെ.മുഹമ്മദ് ഷാഫി സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !