സര്‍ക്കാരിന്റെ ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പദ്ധതിയുടെ പോര്‍ട്ടലില്‍ കയറി വനിതാ ഡോക്ടര്‍മാരെ അശ്ലീലം കാട്ടുകയും അസഭ്യം പറയുകയും ചെയ്ത മണലൂര്‍ സ്വദേശി പിടിയില്‍.തൃശൂര്‍ മണലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കെഎസ്‌ഇബി സബ് സ്റ്റേഷനു സമീപം കരിപ്പയില്‍ കെ.ആര്‍.സഞ്ജയ് (25) ആണ് പിടിയിലായത്.
സംസ്ഥാനത്തെ പല വനിതാ ഡോക്ടര്‍മാര്‍ക്കും ശല്യം ചെയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാളെ 3 ദിവസം നീണ്ട അന്വേഷണത്തിലൂടെയാണ് പോലീസ് കുടുക്കിയത്.വ്യാജ പേരും വിലാസവും മറ്റും നല്‍കിയാണ് ഇയാള്‍ പോര്‍ട്ടലില്‍ കയറിയിരുന്നത്.
എഎസ്പി എ.നസീമിന്റെയും സൈബര്‍ ക്രൈം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.കെ.രാജേഷിന്റെയും നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി 3 ദിവസം കൊണ്ടാണ് ഇയാളുടെ സ്ഥലം കണ്ടെത്തിയത് പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !