മലപ്പുറം : കോവിഡ് നിയമം പൂര്‍ണ്ണമായും പാലിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച്് പഠന സൗകര്യമേര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, അസീസ് മാസ്റ്റര്‍ പന്തല്ലൂര്‍, കെ ടി ചെറിയ മുഹമ്മദ്, ഉണ്ണി ചേലേമ്പ്ര,സത്യന്‍ കോട്ടപ്പടി, ബിജു മേലാറ്റൂര്‍, യു സി കുമാരന്‍ വണ്ടൂര്‍, കമറുദ്ദീന്‍ കിഴിശ്ശേരി, സത്താര്‍ മാസ്റ്റര്‍ കൊണ്ടോട്ടി, മുഹമ്മദ് മാസ്റ്റര്‍ മലപ്പുറം, ലുഖ്മാന്‍ മങ്കട തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !