യുക്രൈന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികളായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റാഞ്ചിയ വിമാനം പിന്നീട് ഇറാനില്‍ ഇറക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത തള്ളി രംഗത്തെത്തിയിരിക്കുകയാണ് യുക്രൈന്‍ വിദേശകാര്യമന്ത്രാലയവും ഇറാന്‍ വ്യോമയാന വക്താവും.
ഇന്നലെ രാത്രി യുക്രൈന്‍ വിമാനം ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മഷ്ഹദില്‍ നിര്‍ത്തിയിരുന്നു. പിന്നീട് വിമാനം യുക്രൈയിനിലേക്ക് പോവുകയായിരുന്നുവെന്ന് ഇറാന്‍ വ്യോമയാന വക്താവ് പറഞ്ഞു. വിമാനം ഇപ്പോള്‍ കീവില്‍ ഇറങ്ങിയിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുക്രൈന്‍ പൗരന്മാരെ ഉള്‍പ്പെടുത്താതെ, ആയുധധാരികളായ ഒരു കൂട്ടം ആളുകള്‍ വിമാനം റാഞ്ചി എന്നായിരുന്നു ന്യൂസ് ഏജന്‍സിയായ ടി.എ.എസ്.എസ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനം കണ്ടെത്താന്‍ വേണ്ടി യുക്രൈന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും യേവ്‌ജെനി യാനിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് ഇറാന്‍ വ്യോമയാന വിഭാഗവും യുക്രൈനും രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !