(www.mediavisionlive.in ) തവനൂര്‍ എം.എല്‍.എ ഡോ.കെ ടി ജലീലിനെതിരെ വധഭീഷണി നടത്തിയ തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വാട്‌സപ്പ് സന്ദേശമായാണ് ഭീഷണിലഭിച്ചിരുന്നത്.
ഇതേ തുടര്‍ന്ന് എം.എല്‍.എ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശിയായ ഹംസയെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. കൂലിപണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്‌സപ്പ് സന്ദേശം അയച്ചതെന്നും മറ്റു ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലായെന്നും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സി.ഐ അഷ്‌റഫ് അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഹംസയെ ജാമ്യത്തില്‍ വിട്ടയച്ചു.

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !