കണ്ണൂര്‍: യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26) യെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃവീട്ടിൽ നിരന്തരം പീഡനം ഏല്‍ക്കേണ്ടിവന്നതായി സുനീഷ പറയുന്ന ശബ്ദരേഖ പുറത്തുവന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും സുനീഷയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് സുനീഷ അനുജനോട് പറയുന്നതും ശബ്ദരേഖയില്‍ ഉണ്ട്..
ഗാര്‍ഹികപീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുൻപ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ല. കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഒന്നരവര്‍ഷം മുൻപായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !