പി വി അന്‍വർ എംഎൽഎയുടെ പാര്‍ക്കിലെ തടയണകള്‍ പൊളിക്കണം; ഉത്തരവിറക്കി ജില്ലാ കളക്ടർ

0
പി വി അന്‍വർ എംഎൽഎയുടെ പാര്‍ക്കിലെ തടയണകള്‍ പൊളിക്കണം; ഉത്തരവിറക്കി ജില്ലാ കളക്ടർ |

നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് വേണ്ടി നിർമിച്ച തടയണകൾ ഒരു മാസത്തിനകം പൊളിച്ചുമാറ്റാൻ കോഴിക്കോട്​ ജില്ല കലക്​ടറുടെ ഉത്തരവ്​. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് പി.വി.ആർ നാച്വർ റിസോർട്ടിന് വേണ്ടി നിർമിച്ച നാല് തടയണകളാണ് പൊളിച്ച് നീക്കാൻ ഉത്തരവിട്ടത്. കലക്ടര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.

കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹർജിയിൽ തടയണ​ പൊളിക്കണമെന്ന്​ ഹൈകോടതി നിർദേശം നൽകിയിരുന്നു. നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹർജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കലക്ടര്‍ തീരുമാനമെടുക്കാനാണ് കഴിഞ്ഞ ഡിസംബറിൽ ഹെെക്കോടതി ഉത്തരവിട്ടത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കളക്ടർ നടപടിയെടുക്കാഞ്ഞതിനെ തുടർന്ന് ഹെെക്കോടതി കോടതി അലക്ഷ്യ നോട്ടീസ് അയക്കുകയായിരുന്നു.

പാർക്ക് ഉടമകൾ തടയണ പൊളിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് അതിന്‍റെ ചെലവ് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഇപ്പോൾ കളക്ടർ പുറത്തിറക്കിയ ഉത്തരവില്‍ നിർദേശമുണ്ട്. പി.വി. അൻവർ അടുത്തിടെ സ്വർണഘനനവുമായി ബന്ധപ്പെട്ട് വീണ്ടും ആഫ്രിക്കയിലേക്ക് പോയത് ഏറെ വിവാദമായിരുന്നു. നാട്ടിൽ അത്യാവശ്യം കച്ചവടവുമായി ജീവിച്ച്​ പോയിരുന്ന ഒരാളാണ്​ ഞാൻ. നിരന്തരം കള്ള വാർത്തകൾ നൽകി മാദ്ധ്യമങ്ങൾ അത്​ പൂട്ടിച്ചു. അതുകൊണ്ടാണ്​ എനിക്ക്​ അവിടെ നിന്ന് ആഫ്രിക്കയിൽ വരേണ്ടി വന്നതെന്നും സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അൻവർ നേരത്തെ അവകാശപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !