മലപ്പുറം: 'ഹരിത' മുസ്ലീം ലീഗിന് ഹരിത നല്‍കിയ പരാതി കണ്ടിട്ടില്ലെന്നും തീരുമാനത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. വിഷയത്തില്‍ ലീഗ് എടുത്ത തീരുമാനം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോള്‍ ഉടന്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി, ആര് ലൈംഗിക അധിക്ഷേപം നടത്തിയാലും നടപടിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും, വീണുകിടക്കുമ്ബോള്‍ ചവിട്ടാന്‍ ശ്രമിക്കരുതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. വനിതാ കമ്മിഷന്‍ സിപിഎം പോഷക സംഘടനയായി പ്രവര്‍ത്തിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !