കേരളത്തിൽ നവംബർ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും സ്കൂളുകൾ തുറക്കുന്നതിൻറെ ഭാഗമായി വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അധ്യാപക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള മാർഗ നിർദേശം ചർച്ചചെയ്യാൻ വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുകളുടെ യോഗം ചേർന്നു. യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയ്ക്കായി സമഗ്ര റിപ്പോർട്ട് തയ്യാറാക്കും. സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങൾ അടക്കം പരിശോധിച്ചാകും മാർഗരേഖ. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൾ സെക്രട്ടറിമാരാണ് റിപ്പോർട്ട് തയ്യാറാക്കുക. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെയുള്ളവരുമായി സംസാരിക്കും.
ബയോബബിൾ പോലെയുള്ള സുരക്ഷ കേന്ദ്രമായി സ്‌കൂളിനെ മാറ്റും. ആശങ്കയ്ക്ക് ഒട്ടും ഇടമില്ലാത്ത രീതിയിൽ കുട്ടികളെ പൂർണമായും സുരക്ഷിതരായി സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് മാർഗനിർദേശം തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഈ മാസം അവസാനത്തോടെ സിറോ പ്രിവിലൻസ് റിപ്പോർട്ട് ലഭ്യമാകും. അത് കൂടി പരിഗണിച്ചാകും മാർഗനിർദേശം. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതും കൗൺസിലിംഗ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും. സ്‌കൂൾ അടിസ്ഥാനത്തിൽ ആരോഗ്യ സംരക്ഷണ സമിതികൾ രൂപീകരിക്കും. ആശങ്കകൾക്ക് വഴിവെക്കാതെ എല്ലാ സുരക്ഷയും ഒരുക്കാൻ വകുപ്പുകൾ സജ്ജമാണെന്നും മന്ത്രിമാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !