അബുദാബി ബിഗ് ടിക്കറ്റ്; 24 കോടി സ്വന്തമാക്കിയത് കാസർകോട് സ്വദേശി

0
അബുദാബി ബിഗ് ടിക്കറ്റ്;  24 കോടി സ്വന്തമാക്കിയത് കാസർകോട് സ്വദേശി | Abu Dhabi Big Ticket; 24 crore from Kasargod

അബുദാബി
: ഇന്നലെ
 (വെള്ളിയാഴ്‍ച) വൈകുന്നേരം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. യുഎഇയില്‍ താമസിക്കുന്ന അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.
കാസർകോട് ഉപ്പള ബന്തിയോട് ബൈദല സ്വദേശി അബൂ താഹിർ ആണ് ഈ ഭാഗ്യവാൻ. ബൈദലയിലെ പരേതനായ കെ.എം മുഹമ്മദിന്റെയും, മറിയമ്മയുടെയും മകനാണ് താഹിർ.
ഇന്ന് നടന്ന ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ സീരിസ് 231-ാം നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെയാണ് സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ വഴിയെടുത്ത 007943 നമ്പര്‍ ടിക്കറ്റിലൂടെ നിന മുഹമ്മദ് മുഹമ്മദ് റാഫിഖാണ് രണ്ടാം സമ്മാനം നേടിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനം നേടിയ സജിത് കുമാര്‍ പി.വി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി. 218228 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്.
ഇന്ത്യക്കാരനായ ഹരന്‍ ജോഷി 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും (ടിക്കറ്റ് നമ്പര്‍ 024342) അഫ്‍സല്‍ പാറലത്ത് (ടിക്കറ്റ് നമ്പര്‍ 219099) 40,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. അഞ്ചാം സമ്മാനം നേടിയ ഷോങ്‍ദോങ് ഹുവാഗ് മാത്രമാണ് വിജയികളുടെ പട്ടികയില്‍ ഇന്ത്യക്കാരനല്ലാത്ത ഒരേയൊരാള്‍. ചൈനീസ് പൗരനായ അദ്ദേഹത്തിന് 022396 നമ്പര്‍ ടിക്കറ്റിലൂടെ 60,000 ദിര്‍ഹമാണ് സമ്മാനം ലഭിച്ചത്.
ഇന്ന് നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ഈജിപ്‍ഷ്യന്‍ പൗരനായ അഹ്‍മദ് ഐഷാണ് വിജയിയാത്. 015598 നമ്പര്‍ ടിക്കറ്റിലൂടെ മെഴ്‍സിഡസ് സി200 കാറാണ് അദ്ദേഹത്തിന് ലഭിച്ചത്. 20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പാണ് ഇനി നടക്കാനുള്ളത്. ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യവുമാണ്.
അബു താഹിര്‍ മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ വീതിച്ചെടുക്കും.
ബിഗ് ടിക്കറ്റിന്റെ 231-ാം സീരിസ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പാണ് വെള്ളിയാഴ്‍ച രാത്രി നടന്നത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെ നാലാം ദിവസം അഞ്ച് സുഹൃത്തുക്കളും കോടീശ്വരന്മാരായി മാറി.
ഒരു ഷിപ്പിങ് കമ്പനിയില്‍ ഓപ്പറേഷന്‍ കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന അദ്ദേഹം ഇതേ സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ഒന്നര വര്‍ഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ്.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ഓരോ തവണയും ടിക്കറ്റെടുക്കുമ്പോള്‍ വിജയിച്ചാല്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോള്‍ അബു താഹിര്‍ തത്സമയ സംപ്രേക്ഷണം കാണുന്നുണ്ടായിരുന്നില്ല. എന്നാല്‍ സംഘത്തിലെ സുഹൃത്തുക്കളിലൊരാള്‍ തങ്ങളുടെ ടിക്കറ്റ് ഒന്നാം സമ്മാനം നേടുന്നത് തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് അദ്ദേഹം വിളിച്ച് സമ്മാനം കിട്ടിയ വിവരം അറിയിച്ചതെന്ന് അബു താഹിര്‍ പറയുന്നു. 'വിജയത്തിന്റെ ആഘാതത്തിലാണ്' ഇപ്പോഴുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഭാവി പരിപാടികളെക്കുറിച്ച് ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !