ഷാർജയിൽ നിന്ന് രണ്ടുവർഷത്തിന് ശേഷം അവധിക്ക് നാട്ടിലെത്തിയ യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂർ വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിന്റെ മകൻ വിനോജ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 നാണ് ഷാർജയിൽ നിന്നും വിനോജ് അവധിയിൽ കരിപ്പൂരിലെത്തിയത്.
വിമാനത്തിൽ നിന്നിറങ്ങിയ ശേഷം എമിഗ്രേഷൻ കഴിഞ്ഞു കോവിഡ് ആർ ടി പി സി ആർ പരിശോധനക്കായി വിമാനത്താവളത്തിനുള്ളിൽ ക്യു നിൽകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഷാർജയിൽ ഇലക്ട്രിഷനായി ജോലി ചെയ്യുന്ന വിനോജ് രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ദേവകി. ഭാര്യ: സൗമ്യ. മകൾ: സ്വാതി. സഹോദരങ്ങൾ: ബിനീഷ്, വിബിന, വിജിന.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !