മുംബൈ: ഗുജറാത്ത് തുറമുഖത്ത് 250 കോടിരൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടികൂടി. ഏഴു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ഗുജറാത്ത് തീരത്തുനിന്ന് ബോട്ട് പിടിച്ചെടുത്തത്.
അന്താരാഷ്ട്ര വിപണിയില്‍ 150 കോടിക്കും 250 കോടിക്കും ഇടയില്‍ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഏഴു ഭീകരന്മാര്‍ രാജ്യത്ത് പിടിയിലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് രാജ്യാതിര്‍ത്തികളിലും തീരത്തും കര്‍ശന പരിശോധനയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !