പത്ര- ദൃശ്യ മാധ്യമങ്ങളിൽ പ്രാദേശിക വാർത്തകൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കുറ്റിപ്പുറം പ്രസ്ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഉചിതമായ ആനുകൂല്യങ്ങൾ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു. പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.സിദ്ധീഖ് നിർവഹിച്ചു. പ്രസ് ക്ലബ് ഡയറക്ടറിയുടെ പ്രകാശനം സി.ഐ. ശശീന്ദ്രൻ മേലയിൽ നിർവഹിച്ചു. ചടങ്ങിൽ പ്രസ്ക്ലബ് പ്രസിഡന്റ് സുരേഷ് ഇ. നായർ അധ്യക്ഷനായി. സെക്രട്ടറി കമറുൽ ഇസ്ലാം, രക്ഷധികാരി പി.ആർ. ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !