മലപ്പുറം: എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ മൊഴി നല്‍കിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്.
യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സര്‍വീസ് സഹകരണ ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ആണ് കണ്ടെത്തിയത്. പത്ത് വര്‍ഷത്തിനിടെ ബാങ്കില്‍ നടത്തിയത് ആയിരം കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയിരുക്കുന്നത്. 103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടു കെട്ടിയ സാഹചര്യത്തില്‍ ബാങ്ക് വന്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മാത്രം നാലരക്കോടിയുടെ പ്രവര്‍ത്തന നഷ്ടമാണ് ബാങ്കിനുണ്ടായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !