ദുബൈ: ഐപിഎല്‍ 14ാം സീസണിലെ ശേഷിച്ച മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. മുംബൈ ഇന്ത്യന്‍സ് വൈകിട്ട് ഏഴരയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ദുബൈ അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് ആദ്യമത്സരത്തിന് വേദിയാകുന്നത്. യു.എ.ഇ സമയം വൈകുന്നേരം ആറിന് ആദ്യ പന്തെറിയും (ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരങ്ങള്‍)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ ചാമ്ബ്യന്‍മാരെ തേടിയുള്ള 'സെക്കന്‍ഡ് ഹാഫിനാണ്' ഇന്ന് ദുബൈ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കുക. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ് നേരിടുമമ്ബോള്‍ മത്സരം ആവേശകരമാകും എന്നുറപ്പാണ്.
കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രീസിലെത്തുമ്ബോള്‍ ഏഴ് കളിയില്‍ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളിലുണ്ട്. ഇടവേളക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത് എന്നതിനാല്‍ ആരൊക്കെ അന്തിമ ഇലവനില്‍ ഇടം നേടുമെന്ന് ഉറപ്പില്ല. നിലവിലെ ഫോം പരിഗണിച്ചാവും രോഹിതും ധോണിയും തങ്ങളുടെ ടീമിനെ പ്രഖ്യാപിക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !