നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗ് നടത്തിയ യുവാവിന്റെ കാല് അപകടത്തില്‍പ്പെട്ട് ഒടിഞ്ഞു തൂങ്ങി. റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തില്‍ ഒടിഞ്ഞു തൂങ്ങിയത്.
അമിത വേഗതയില്‍ ഓടിച്ചു വന്ന ഉണ്ണികൃഷ്ണന്റെ ബൈക്കില്‍ അതുവഴി കടന്നു പോയ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ തന്റെ ബൈക്ക് പെട്ടെന്ന് റോഡിന് നടുവിലേക്കായി വെട്ടിച്ചെടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതോടെ പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണന്റെ ബൈക്കിലേക്ക് ഇടിച്ചു കേറുകയും രണ്ട് വണ്ടികള്‍ക്കിടയില്‍പ്പെട്ട ഇയാളുടെ കാല്‍ ഒടിഞ്ഞു തൂങ്ങുകയുമായിരുന്നു. ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ചേര്‍ന്ന് ഉണ്ണികൃഷ്ണനെ തല്ലുന്നതും ഇയാളുടെ കൂട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്. ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാര്‍ ഡാം റിസര്‍വോയറിനോട് ചേര്‍ന്നുള്ള റോഡില്‍ റേസിംഗ് നടത്തിയതെന്നാണ് വിവരം.
കഴിഞ്ഞ കുറച്ചു കാലമായി നെയ്യാര്‍ ഡാം കേന്ദ്രീകരിച്ച് യുവാക്കള്‍ ബൈക്ക് റൈസിംഗ് നടത്തുന്നുവെന്ന പരാതി പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്. അമിത വേഗതയിലുള്ള ഇവരുടെ ബൈക്കോട്ടം മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് അപകടമുണ്ടായി യുവാവിന്റെ കാലൊടിഞ്ഞു തൂങ്ങുന്ന നിലയുണ്ടായത്. ഉണ്ണികൃഷ്ണനൊപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പോലീസും അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
Read Also:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !