മലപ്പുറം: പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എടത്തനാട്ടുകര വട്ടമണ്ണപുറം പിലായിതൊടി വീട്ടില്‍ അജാസ്(21)നെയാണ് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കുട്ടിയെ മണ്ണാര്‍ക്കാടുള്ള വീട്ടിലെത്തിയാണ് അജാസ് പീഡിപ്പിച്ചത്. ജൂലൈയിലും ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡനം ആവര്‍ത്തിച്ചു.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ബന്ധുക്കള്‍ പോലും വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !