ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദേവികുളം സ്വദേശിനിയായ പതിനേഴുകാരിയും ബൈസണ്‍വാലി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടത്തിയത്. വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രത്തിലെ പൂജാരി, വരന്‍, വധുവിന്റെയും വരന്റെയും രക്ഷിതാക്കള്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
സെപ്റ്റംബര്‍ ഒമ്ബതിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തിയത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ വിവരം രാജാക്കാട്, ദേവികുളം പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തുന്നതിനു മുന്‍പ് വിവാഹം കഴിഞ്ഞിരുന്നു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !