കോട്ടയം: പാല ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം ഒരു മതത്തെയും പരാമർശിച്ചിട്ടില്ലെന്നും എംപി പറഞ്ഞു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ബിഷപ്പ് ഹൗസിൽ എത്തി സന്ദർശിച്ച ശേഷമായിരുന്നു എംപിയുടെ പ്രതികരണം.
വിവിധ സാമൂഹിക വിഷയങ്ങൾ ബിഷപ്പുമായി സംസാരിച്ചു. രാഷ്ട്രീയക്കാരനായിട്ടല്ല ഒരു എംപി എന്ന നിലയിലാണ് സന്ദർശനം നടത്തിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സല്യൂട്ട് വിവാദത്തിൽ രൂക്ഷമായ രീതിയിലായിരുന്നു എംപിയുടെ പ്രതികരണം. വിവാദമാക്കിയത് ആരാണ്? പൊലീസ് അസോസിയേഷന് പരാതിയുണ്ടെങ്കിൽ രാജ്യസഭാ ചെയർമാന് പരാതി നൽകട്ടെ. അസോസിയേഷൻ ഒരു ജനാധിപത്യ സംവിധാനമല്ല, അത് അവരുടെ ക്ഷേമത്തിന് മാത്രം. അത് വെച്ചു രാഷ്ട്രീയം കളിക്കരുത്. രാജ്യത്ത് ഒരു സംവിധാനമുണ്ട്, അത് പൊലീസ് അനുസരിച്ചേ പറ്റൂ. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സർക്കുലർ ഉണ്ടോയെന്നും ഉണ്ടെങ്കിൽ അദ്ദേഹം പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ സുരേഷ് ഗോപി എംപി ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ചതിന്റെ വീഡിയോ പുറത്തുവരികയും അത് വിവദമാകുകയും ചെയ്തിരുന്നു. “ഞാന്‍ ഒരും എംപിയാണ്. ഒരു സല്യൂട്ട് ഒക്കെയാകാം, ചെയ്യണം. ആ ശീലങ്ങളൊന്നും മറക്കരുത്. ഞാന്‍ മേയറല്ല,” എന്ന് പറഞ്ഞു സല്യൂട്ട് ചെയ്യിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !