ഇടുക്കി : ഇടുക്കിയിൽ വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി പിടിയിൽ. കാമാക്ഷി താമഠത്തിൽ സിന്ധു (45)വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയായ മണിക്കുന്നേൽ ബിനോയിയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. തോട്ടം മേഖലയായ പെരിഞ്ചാംകുട്ടിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയെ അറസ്റ്റുചെയ്യാത്തതിന്റെ പേരിൽ പൊലീസിന് ഏറെ പഴികേൾക്കണ്ടിവന്നിരുന്നു. ബിനോയി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.
കഴിഞ്ഞ ആഴ്ചയാണ് ബിനോയിയുടെ വീടിന്റെ അടുക്കളിൽ കുഴുച്ചുമൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സിന്ധുവിനെ കാണാതായി മൂന്നാഴ്ചയ്ക്കുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സിന്ധുവിന്റെ ബന്ധുക്കളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് അടുക്കളയിൽ മണ്ണിനടിയിൽ നിന്നും കൈയുടെ ഭാഗങ്ങൾ കണ്ടത്. തുടർന്ന് പൊലീസ് എത്തി കൂടുതൽ മണ്ണ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ വിദഗ്ദ്ധമായ ആസൂത്രണമാണ് ബിനോയി നടത്തിയത്. കൊലപ്പെടുത്തിയ ശേഷം സിന്ധുവിന്റെ വസ്ത്രങ്ങൾ മാറ്റി പ്ലാസ്റ്റിക് കവറിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഈ കുഴിയിലാകെ നായയ്ക്ക് മണം ലഭിക്കാതിരിക്കാൻ മുളക് പൊടിയും വിതറിയിട്ടുണ്ടായിരുന്നു.
സിന്ധുവിനെ കാണാതായി എന്ന പരാതി ലഭിച്ചിട്ടും അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്. അമ്മയെ കാണാതായതിന്റെ പിറ്റേന്ന് ബിനോയി അടുക്കളയിൽ നിർമ്മാണപ്രവൃത്തി നടത്തുന്നതായി കണ്ടെന്ന് സിന്ധുവിന്റെ ഇളയ മകൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇത് വേണ്ട രീതിയിൽ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ല. സിന്ധുവിനെ കാണാതായി ഒന്നുരണ്ടുദിവസങ്ങൾക്കുശേഷമാണ് ബിനോയി സ്ഥലത്ത് നിന്നും മുങ്ങിയത്. പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇയാൾക്ക് രക്ഷപ്പെടാനാവുമായിരുന്നില്ലെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !